ന്യൂദല്‍ഹി: (www.mediavisionnews.in) കൊറോണ വൈറസ് രാജ്യത്താകെ പടരുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിന് ഗുണമേന്മയുളള മാസ്‌കുകള്‍ നല്‍കി മുന്‍ ഇന്ത്യന്‍ താരങ്ങളായ പത്താന്‍ സഹോദരങ്ങള്‍. സ്വന്തം നാടായ വഡോദരയിലെ ആരോഗ്യവിഭാഗത്തിനാണ് യൂസഫ് പത്താനും ഇര്‍ഫാന്‍ പത്താനും മാസ്‌കുകള്‍ കൈമാറിയത്.
ഇര്‍ഫാന്‍ പത്താനാണ് മറ്റുള്ളവര്‍ക്ക് പ്രചോദനകരമാകാനായി ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
സമൂഹത്തിന് വേണ്ടി ചെയ്യുന്ന എളിയ സഹായം. നിങ്ങള്‍ക്ക് കഴിയുന്നയത്ര മറ്റുള്ളവരെ സഹായിക്കുക. എന്നാല്‍ കൂട്ടംകൂടാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നും ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ ഓര്‍മ്മിപ്പിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് പൂര്‍ണമായും നിശ്ചലമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കേണ്ടിയിരുന്ന ഏകദിന പരമ്പര റദ്ദാക്കി. കൂടാതെ മാര്‍ച്ച് 29ന് നടക്കേണ്ടിയിരുന്ന ഐപിഎല്‍ ടൂര്‍ണമെന്റും മാറ്റിവെച്ചിട്ടുണ്ട്. ഏപ്രില്‍ 15ന് ശേഷം ടൂര്‍ണമെന്റ് നടത്താനാകുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് അനിശ്ചിതമായി നീട്ടിവെക്കുകയോ റദ്ദാക്കുകയോ ചെയ്യും. ബിസിസിഐയും ഫ്രാഞ്ചൈസികളുമായി നടക്കുന്ന ചര്‍ച്ചയ്ക്കുശേഷമാകും തീരുമാനം. ഇതു സംബന്ധിച്ച തീരുമാനം അടുത്തദിവസം തന്നെ പുറത്തുവിടും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.