കൊറോണ വൈറസ്: മഞ്ചേശ്വരം തലപ്പാടിയിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്

0
200

മഞ്ചേശ്വരം: (www.mediavisionnews.in) കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് അതിർത്തിയിൽ കർശന പരിശോധന ഏർപ്പെടുത്തി.

തലപ്പാടി ആർ.ടി.ഒ. ചെക്പോസ്റ്റിന് സമീപം അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ കൈകാണിച്ചു നിർത്തി യാത്രക്കാർക്ക് നിർദേശം നൽകുകയാണ് ചെയ്യുന്നത്. ഞായറാഴ്ച രാത്രി മുതലാണ് പരിശോധന കർശനമാക്കിയത്. രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പരിശോധന നടക്കുന്നുണ്ട്.

തിങ്കളാഴ്ച ആദ്യ ഷിഫ്റ്റിൽ 580-ലധികം വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ വിദേശത്തുനിന്ന്‌ നാട്ടിലേക്ക് വരികയായിരുന്ന 37 പേരെ കണ്ടെത്തി. കൂടാതെ, രണ്ട് വിദേശികളും മംഗളൂരുവിലെ കോളേജ് അടച്ചതിനേത്തുടർന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇതര ജില്ലക്കാരായ വിദ്യാർഥികളും ഉണ്ടായിരുന്നു. ഇവർക്കാവശ്യമായ മാർഗനിർദേശങ്ങളും ബോധവത്കരണവും ഉദ്യോഗസ്ഥർ നൽകി. തുടർന്ന് ഇവരുടെ വിശദവിവരങ്ങൾ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന ഐ.ഡി.എസ്.പി.യിലേക്ക് കൈമാറി.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം പോലീസും പരിശോധനയ്ക്ക് സഹായിക്കുന്നുണ്ട്.

ദേശീയപാത കൂടാതെ മഞ്ചേശ്വരം, ഉപ്പള റെയിൽവേ സ്റ്റേഷനുകളിലും പരിശോധനാ ബോധവത്കരണ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ജീവനക്കാരായ പി.ബിജു, കെ.അഖിൽ, ശോഭ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിങ്കളാഴ്ച പകൽ പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here