കൊറോണ: ഇസ്രയേൽ ഗവേഷകർ വാക്സിൻ കണ്ടെത്തിയെന്ന് റിപ്പോർട്ട്

0
185

ജറുസലം: (www.mediavisionnews.in) ലോകത്താകമാനം ഭീതി പടർത്തി അയ്യായിരത്തിലധികം ആളുകളുടെ ജീവൻ കവർന്ന കോവിഡ് 19 രോഗത്തിന് വാക്സിൻ വികസിപ്പിച്ചതായി ഇസ്രയേൽ. വരുംദിവസങ്ങളിൽ പുതിയ വാക്സിനെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നും ഇസ്രയേൽ ശാസ്ത്രജ്ഞർ അറിയിച്ചു. ഇസ്രയേൽ ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് ഹാരെറ്റ്സ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് മേൽനോട്ടത്തിൽ ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ റിസർച്ചിൽ നടന്നുവരുന്ന ഗവേഷണത്തിൽ സാർസ് കോവ്–2 എന്ന പുതിയ വൈറസിന്റെ ജൈവശാസ്ത്രഘടനയും പ്രത്യേകതകളും മനസ്സിലാക്കാനായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പുതിയ ചികിത്സാരീതികളും വാക്സിനുകളും തയാറാക്കാനും വൈറസ് ബാധിച്ചിരിക്കുന്നവരുടെ ശരീരത്തിൽ രോഗപ്രതിരോധത്തിനുള്ള ആന്റിബോഡികൾ ഉൽപാദിപ്പിക്കാനും ഉൾപ്പെടെ സഹായകരമാകുന്നതാണു കണ്ടെത്തൽ. എന്നാല്‍ സുരക്ഷിതമായ രീതിയിൽ ഉപയോഗിക്കാവുന്ന വിധത്തിൽ വാക്സിൻ തയാറാക്കണമെങ്കിൽ ഇനിയും ഒട്ടേറെ പരീക്ഷണങ്ങൾ കടക്കാനുണ്ടെന്നും ഇതിനു മാസങ്ങളെടുക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ലോകോത്തര നിലവാരമുള്ള ജൈവശാസ്ത്ര ഗവേഷണ കേന്ദ്രമാണ് ഇസ്രയേലിലേതെന്നും അൻപതിൽപരം പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് വാക്സിന്റെ ഗവേഷണം നടക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്താക്കുന്നുണ്ട്.

പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന്റെ മേൽനോട്ടത്തിൽ ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസേർച്ചിലെ ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്. എന്നാൽ, വാക്സിൻ ഇനിയും ലാബ് പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും വിധേയമാക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഇസ്രയേൽ പ്രതിരോധമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here