കാസര്‍കോട് ആദ്യരോഗികളുടെ ബന്ധുക്കള്‍ക്കും കോവിഡ്; 11 പേർക്ക് പകർന്നു

0
217

കാസര്‍കോട്: (www.mediavisionnews.in) ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് ആദ്യരോഗികളുടെ ബന്ധുക്കള്‍ക്ക്. 11 പേർക്ക് രോഗം പകർന്നു. 11ഉം 16ഉം വയസ്സുള്ള കുട്ടികള്‍ക്കും പകര്‍ന്നു. ഒൻപത് പേര്‍ സ്ത്രീകളാണ്. രോഗികള്‍ ഉദുമ, ചെങ്കള, ബോവിക്കാനം, മഞ്ചേശ്വരം, പടന്ന, നെല്ലിക്കുന്ന്, തളങ്കര മേഖലയിലുള്ളവരാണ്. 

കേരളത്തിൽ ഇന്നലെ 39 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. കാസർകോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ, 34 പേർ. കണ്ണൂർ 2, തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഓരോന്നുവീതവും രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് ആദ്യമായാണു രോഗം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ കേരളത്തിലെ എല്ലാ ജില്ലകളിലും വൈറസ് സ്ഥിരീകരിച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 25 പേർ ദുബായിൽ നിന്ന് എത്തിയവരാണ്. വിദേശത്തു നിന്ന് എത്തിയവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 13 പേർക്കും രോഗം ബാധിച്ചു. ഇടുക്കി ജില്ലയിലെ പൊതുപ്രവർത്തകനു വൈറസ് ബാധ ഉണ്ടായത് എവിടെ നിന്നാണെന്നു കണ്ടെത്താനായിട്ടില്ല. വിദേശത്തു നിന്നു വന്നയാളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിൽ ഇതിനകം 176 പേർക്കു രോഗം കണ്ടെത്തി. ഇതിൽ 164 പേരാണു ആശുപത്രിയിൽ കഴിയുന്നത്. മറ്റുള്ളവർ രോഗം മാറി ആശുപത്രി വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here