‘ഒരിക്കല്‍ ഞാനും പോകാന്‍ ആഗ്രഹിക്കുന്ന യാത്രയാണിത്’; ടൊവീനോ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ച് ഇര്‍ഫാന്‍ പത്താന്‍

0
509

കൊച്ചി: (www.mediavisionnews.in) ടൊവീനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. രസകരമായ ഒരു റോഡ് മൂവിയാണ് ചിത്രമെന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്. ട്രെയിലര്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ട്രെയിലര്‍ ഷെയര്‍ ചെയ്ത് ട്വീറ്റുമായി എത്തിയിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍.

‘ഒരു ദിവസം ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്ന ഒരു റോഡ് യാത്രയാണിത്. ഹെല്‍മറ്റ് ഉപയോഗിച്ച് നിങ്ങളെപോലെ’ എന്നാണ് ട്രെയിലര്‍ പങ്കുവെച്ച് ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ടൊവീനോയെ ടാഗ് ചെയ്താണ് പത്താന്റെ ട്വീറ്റ്. പത്താന് നന്ദിയറിച്ച് ടൊവീനോയും രംഗത്ത് വന്നു.

ലോകം മുഴുവന്‍ യാത്ര ചെയ്ത അമേരിക്കന്‍ പെൺകുട്ടി തന്‍റെ അവസാന ലക്ഷ്യമായ ഇന്ത്യയിലേയ്ക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം. അമേരിക്കന്‍ സ്വദേശിനി ഇന്ത്യ ജാര്‍വിസാണ് ചിത്രത്തില്‍ നായികയാവുന്നത്.

Thank you so much brother #IrfanPathan! ❤️?

Posted by Tovino Thomas on Monday, March 9, 2020

രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബിയൊരുക്കുന്ന ചിത്രം ആന്‍റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. സൂരജ് എസ്. കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സുഷിൻ ശ്യാം പശ്ചാത്തല സംഗീതമൊരുക്കുന്ന ചിത്രത്തില്‍ സിനു സിദ്ധാർഥാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

എന്നാല്‍ കോവിഡിന്‍റെ പശ്ചാചത്തലത്തില്‍ സിനിമയുടെ റിലീസ് നീട്ടിവെക്കുകയാണെന്ന് ടൊവീനോ നേരത്തെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഈ സമയത്ത് മറ്റെന്തിനേക്കാള്‍ പ്രധാനം നമ്മുടെയും ചുറ്റുമുള്ളവരുടെയും ആരോഗ്യമാണെന്നും അദ്ദേഹം കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here