ന്യൂദല്‍ഹി: (www.mediavisionnews.in) എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി സർവീസ് ചാർജ് നൽകേണ്ട. ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത മൂന്ന് മാസത്തേക്കാണ് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സർവീസ് ചാർജ് ഇല്ലാത്തത്. ഇതിന് പുറമെ ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ചുമത്തുമെന്നതും ഒഴിവാക്കി.
കൊറോണയെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആധായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള തിയതിയും കേന്ദ്ര സർക്കാർ നീട്ടി. ജൂൺ 30 വരെയാണ് തിയതി നീട്ടിയിരിക്കുന്നത്. ഇതിന് പുറമെ, ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തിയതിയും ജൂൺ 30 ലേക്ക് നീട്ടി.
മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യാനുള്ള തിയതിയും ജൂൺ 30 ലേക്ക് നീട്ടി. അഞ്ച് കോടിയിൽ കുറവ് ടേണോവർ ഉള്ള കമ്പനികൾ വൈകി ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്താൽ പിഴയുണ്ടാകില്ലെന്നും ധനമന്ത്രി അറിയിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.