ഉപ്പള റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ സൗകര്യം ആരംഭിച്ചു

0
166

ഉപ്പള: (www.mediavisionnews.in) ഉപ്പളയിലെ റെയിൽവേ യാത്രക്കാരുടെ ദീർഘകാല മുറവിളിയായ റിസർവേഷൻ സൗകര്യം റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചു. രാവിലെ 8 മണി മുതൽ 09:30 വരെയും വൈകിട്ട് 5 മുതൽ 7 മണി വരെയുമാണ്‌ റിസർവേഷൻ സമയം.

ഉപ്പളയിൽ നിന്ന് ദിവസേനയുള്ള മുംബൈയിലേക്ക് അടക്കമുള്ള യാത്രക്കാർക്ക് റിസർവേഷൻ വലിയ അനുഗ്രഹമാണ്. താലൂക്ക് ആസ്ഥാനമായ ഉപ്പളയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഉദ്യോഗസ്ഥർക്കും മറ്റും ഇത് ഏറെ സൗകര്യകരമാണ്. നിലവിൽ മംഗലാപുരം- കാസർഗോഡിനിടക്ക്‌ എവിടെയും റിസർവേഷൻ സൗകര്യം ലഭ്യമല്ല. അതിനാൽ തന്നെ മഞ്ചേശ്വരം താലൂക്കിലെ മുഴുവൻ ജനങ്ങൾക്കും ഇത് ഏറെ ആശ്വാസകരമാണ്.

സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റിയുടെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും മനുഷ്യാവകാശ സംരക്ഷണ സമിതിയും ഉപ്പളയുടെ റെയിൽവേ വികസനത്തിന് വേണ്ടി ദീർഘകാലമായി പ്രവർത്തിച്ചു വരികയാണ്. ആദ്യ ടിക്കറ്റ് സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റി കൺവീനർ മുഹമ്മദ് അസീം ഏറ്റുവാങ്ങി. കമ്മിറ്റി നേതാക്കളായ അഡ്വ. ബാലകൃഷ്ണ ഷെട്ടി, മുഹമ്മദ് റഫീഖ് കെ.ഐ, എം.കെ അലി മാസ്റ്റർ, നാഫി ബപ്പായിതൊട്ടി, മഹ്മൂദ് കൈകമ്പ, യു.എം ഭാസ്കര, അബ്ദുൽ ജബ്ബാർ എന്നിവർ റയിൽവേ കമേഴ്സ്യൽ ഇൻ ചാർജ് രഞ്ജിത്തിനെ അനുമോദിച്ചു. റയിൽവേ വകുപ്പിനെയും ജനപ്രതിനിധികളെയും ചടങ്ങിൽ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here