റോം (www.mediavisionnews.in) :കോവിഡ് 19 ലോകമെമ്പാടും അഞ്ച് ലക്ഷത്തിലേറെ പേര്‍ക്ക് പടര്‍ന്നുപിടിച്ചിരിക്കുകയും 25,000ത്തോളം ആളുകള്‍ മരിക്കുകയും ചെയ്തു. ഇറ്റലിയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യം. ഈ ഒരു അവസരത്തില്‍, 101 വയസുകാരനായ ഒരു ഇറ്റലിക്കാരന്‍ കോവിഡ് 19 രോഗവിമുക്തനായിരിക്കുന്നു.
കഴിഞ്ഞ ആഴ്ചയാണ് 1919ല്‍ ജനിച്ച പി എന്നയാള്‍ കോവിഡ് 19 പോസിറ്റീവ് ആയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാവിയിലേക്കുള്ള പ്രതീക്ഷയായി 100 വയസുള്ള ഒരാള്‍ കോവിഡിനെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്ന് റിമിനി വൈസ് മേയര്‍ ഗ്ലോറിയ ലിസി പറഞ്ഞു.
ദിവസംതോറും മോശം വാര്‍ത്തകളാണ് കേള്‍ക്കാന്‍ ഇടയാകുന്നത്. വയസായവരെ കൂടുതല്‍ ബാധിക്കുന്ന കോവിഡില്‍ നിന്നും പി അതിശയകരമായി അതിജീവിച്ചിരിക്കുന്നു ലിസി കൂട്ടിച്ചേര്‍ത്തു. പിയെ ബുധനാഴ്ച രാത്രി വീട്ടിലേക്ക് കൊണ്ടുപോയി.