തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വനിയമഭേദഗതി പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മാപ്പുപറയും വരെ സമരം തുടരുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. പൗരത്വനിയമത്തിനെതിരായ എസ്ഡിപിഐയുടെ രാജ്ഭവന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പൗരനെപ്പോലും തടങ്കല്‍പാളയത്തിലേക്ക് അയക്കാന്‍ അനുവദിക്കില്ലെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നതേ ഈ രാജ്യത്ത് നടക്കൂ എന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ആര്‍എസ്എസ്സിന്റെ നാഗ്പൂര്‍ കേന്ദ്രത്തില്‍നിന്നാണ് രാജ്യം ചലിപ്പിക്കുന്നതെന്ന ധാരണയുണ്ടെങ്കില്‍ ആ ധാരണ നാം തിരുത്തണം. ബ്രിട്ടീഷുകാരന്റെ ഷൂ നക്കി പാദസേവചെയ്തവരാണ് നമ്മുടെ പൗരത്വം ചോദിക്കുന്നത്. രാജ്യം നിയോഗിച്ച കാവല്‍ക്കാരന്‍ യജമാനനോട് ചോദിക്കുകയാണ് നിങ്ങള്‍ ഈ രാജ്യത്തെ പൗരന്‍മാരാണോയെന്ന്.
ജനങ്ങള്‍ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനാണ് അവര്‍ ശ്രമിക്കുന്നത്. അതിനാല്‍, ഭരണഘടനയും കോടതിയും നമുക്ക് നല്‍കിയ അവകാശങ്ങള്‍ മുന്‍നിര്‍ത്തി സംയമനം പാലിച്ച് സമരരംഗത്ത് ഒറ്റക്കെട്ടായി മുന്നോട്ടുപോവാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.