തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇനി മുതല്‍ കുറഞ്ഞത് രണ്ടു വാഹനങ്ങളുണ്ടാകും. വിവിധ പോലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി 202 പുതിയ വാഹനങ്ങളാണ് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് വാഹനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു. 202 പുതിയ ബൊലേറൊ ടു വീല്‍ ഡ്രൈവ് വാഹനങ്ങളാണ് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. സ്റ്റേറ്റ് പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ച 16.05 കോടി രൂപയില്‍ നിന്നാണ് ഈ വാഹനങ്ങള്‍ വാങ്ങിയത്.
എല്ലാ പോലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് രണ്ട് വാഹനങ്ങള്‍ വീതം ഉണ്ടായിരിക്കണം എന്ന ലക്ഷ്യത്തോടെ, നിലവില്‍ ഒരു വാഹനമുള്ള സ്റ്റേഷനുകള്‍ക്കാണ് ഈ ജീപ്പുകള്‍ അനുവദിച്ചിട്ടുള്ളത്. ഇതോടെ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും കുറഞ്ഞത് രണ്ട് ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഉണ്ടാകും. 10 വര്‍ഷവും അതില്‍ കൂടുതലും പഴക്കമുള്ള വാഹനങ്ങള്‍ ഇനി മുതല്‍ ഒരു പോലീസ് സ്റ്റേഷനിലും ഉണ്ടാവില്ല. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകന് രമണ്‍ ശ്രീവാസ്തവ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.