വധുവിന്റെ സാരി അത്ര പോരാ; വരനും വീട്ടുക്കാരും കല്ല്യാണത്തില്‍ നിന്ന് പിന്മാറി

0
233

ബംഗളൂരു (www.mediavisionnews.in) : വധുവിന്റെ വിവാഹസാരിക്ക് മോശമാണെന്ന് ആരോപിച്ച് വരനും  വീട്ടുകാരും കല്യാണത്തില്‍ നിന്ന് പിന്മാറി. ബുധനാഴ്ച ബംഗളൂരു ഹസന്‍ ടൗണിലാണ് ഈ വിചിത്രമായ സംഭവം ഉണ്ടായത്.

ഹസന്‍ ടൗണ്‍ സ്വദേശി ബിഎന്‍ രഘുകുമാറും കുടുംബവുമാണ് വിവാഹസാരി കൊള്ളില്ലെന്ന പേരില്‍ കല്യാണത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. സംഭവത്തില്‍ രഘുകുമാറിനെതിരെയും ബന്ധുക്കള്‍ക്കെതിരെയും യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. രഘുകുമാറിനെതിരേ വഞ്ചനാകുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

രഘുകുമാറും യുവതിയും തമ്മില്‍ ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു.

വിവാഹദിവസം ചടങ്ങുകള്‍ നടക്കാനിരിക്കെ വധുവിന്റെ വിവാഹസാരിക്ക് ഗുണനിലവാരമില്ലെന്ന് ആരോപിച്ച് യുവതിയോട് സാരി മാറ്റുവാന്‍ വരന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതോടെ രഘുകുമാര്‍ ബന്ധുക്കളുടെ നിര്‍ദേശപ്രകാരം വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

ഒളിവിലായ രഘുകുമാറിനായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here