റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെടാന്‍ പുതിയ തന്ത്രവുമായി പാക് താരം, സംഭവിച്ചത്

0
161

ലാഹോർ (www.mediavisionnews.in) :റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെടാന്‍ പുതിയ തന്ത്രം പരീക്ഷിച്ചിരിക്കുകയാണ് പാക് താരം അസം ഖാന്‍. പാക് സൂപ്പര്‍ ലീഗിനിടെയാണ് മുന്‍ പാക് ഇതിഹാസം മൊയിന്‍ ഖാന്റെ മകന്‍ കൂടിയായ അസം ഖാന്‍ ഈ തന്ത്രം പരീക്ഷിച്ചത്. എന്നാല്‍ സംഭവം ട്രോളില്‍ കലാശിച്ചിരിക്കുകയാണ്.

ക്വാട്ട ഗ്ലായിയേറ്റേഴ്സിന് വേണ്ടിയാണ് അസം ഖാന്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നത്. ടീമിന് വേണ്ടി മാച്ച് വിന്നിങ് പ്രകടനം പുറത്തെടുത്തതിന് പുറമേയാണ് റണ്ണൗട്ടില്‍ നിന്ന് രക്ഷനേടാന്‍ അസം ഖാന്‍ പുതിയ തന്ത്രം പ്രയോഗിച്ചത്.

നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക് ഓടിയെത്തുന്നതിന് ഇടയില്‍ ബാറ്റ് തലകീഴായി മറിച്ചാണ് അസം ഖാന്‍ പിടിച്ചത്. ബാറ്റിന്റെ പിടി ഗ്രൗണ്ടിലേക്കായി പിടിക്കുന്നതോടെ കൂടുതല്‍ വേഗത്തില്‍ ക്രീസ് ലൈനിന് അകത്തേക്ക് ബാറ്റ് കടത്താം എന്നതാണ് അസം ഖാന്‍ നിരീക്ഷിക്കുന്നത്.

അസം ഖാന്റെ പരീക്ഷണത്തിനെതിരെ ആരാധകര്‍ ട്രോളുമായി രംഗത്തെത്തി കഴിഞ്ഞു. ലെജന്‍ഡ് അസം ഖാന്‍, ക്രിക്കറ്റിനെ പുനഃനിര്‍വചിക്കുന്ന അസം ഖാന്‍ എന്നെല്ലാമാണ് ട്രോളായി ആരാധകര്‍ പറയുന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കറാച്ചി കിങ്സ് 156 റണ്‍സ് നേടി. ഗ്ലാഡിയേറ്റേഴ്സ് ഒന്‍പത് പന്തുകള്‍ അവശേഷിക്കെ ജയം സ്വന്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here