യാത്രക്കാർക്ക് സന്തോഷിക്കാം : ഗൾഫ് നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

0
430

ദുബായ്: (www.mediavisionnews.in) യാത്രക്കാർക്ക് സന്തോഷിക്കാം, ഗൾഫ് നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ഷാര്‍ജയില്‍ നിന്നു കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും 290 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ദുബായില്‍ നിന്നു കോഴിക്കോട്ടേക്ക് 300 ദിര്‍ഹവും മുംബൈയിലേക്ക് 310 ദിര്‍ഹവും,കൊച്ചിയിലേക്ക് 330 ദിര്‍ഹവും ചെന്നൈയിലേക്ക് 320 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്.

ദുബായ് – ബെംഗളുരു, ദുബായ് – കൊൽക്കത്ത, ദുബായ് _ വിശാഖപട്ടണം -410 ദിർഹം.ദുബായ്- ഹൈദരാബാദ്, ദുബായ് -ഡൽഹി 430, ദുബായ് – ഗോവ – 450 ദിർഹം. ദുബായ് – ഇൻഡോർ – 340 ദിർഹം എന്നിങ്ങനെയാണ് മറ്റു ടിക്കറ്റ് നിരക്കുകൾ. തിങ്കളാഴ്ച വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഈ ടിക്കറ്റ് ഇളവ് ലഭിക്കുക. ഈ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്ത് സെപ്തംബര്‍ 30 വരെ യാത്ര ചെയ്യാന്‍ സാധിക്കും. നേരത്തെ എയർ ഇന്ത്യാ എക്സ്പ്രസും നിരക്കിളവ് പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here