മലപ്പുറത്ത് ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ മരിച്ചത് ആറ് കുട്ടികള്‍, മൃതദേഹങ്ങള്‍ സംസ്കരിച്ചത് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ, പൊലീസ് കേസെടുത്തു, ദുരൂഹത

0
174

മലപ്പുറം: (www.mediavisionnews.in) ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടിലെ ആറ് കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം. തറമ്മല്‍ റഫീഖ്-സബ്ന ദമ്പതികളുടെ മക്കളാണ് മരിച്ചവര്‍. ഇന്ന് രാവിലെയാണ് ആറാമത്തെ കുട്ടി മരണത്തിന് കീഴടങ്ങിയത്. 93 ദിവസമായിരുന്നു പ്രായം.

നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. ഒരു വയസിന് താഴെയുള്ളപ്പോഴാണ് അഞ്ച് കുട്ടികളുടെയും മരണം സംഭവിച്ചത്. ഒരു കുട്ടി മരിച്ചത് നാലര വയസില്‍. അതേസമയം, പോസ്റ്റ്മോര്‍ട്ടം നടത്താതെയാണ് മൃതദേഹങ്ങളൊക്കെ സംസ്കരിച്ചത്.

2010ലാണ് ആദ്യ മരണം സംഭവിച്ചത്. മരണകാരണം അപസ്‌മാരമാണെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മരണങ്ങളില്‍ സംശയം തോന്നിയ അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here