മന്ത്രിയുടെ വണ്ടി ബ്ലോക്കില്‍ കുടുങ്ങിയതിന് പൊലീസുകാര്‍ക്ക് എംഎല്‍എയുടെ ശകാരം; ആദ്യം റോഡ് നന്നാക്കൂ, എന്നിട്ട് പ്രതികരിക്കൂ എന്ന് നാട്ടുകാര്‍, സംഭവമിങ്ങനെ

0
190

കൊച്ചി: (www.mediavisionnews.in) തിരക്കേറിയ നഗരങ്ങളില്‍ ബ്ലേക്കുണ്ടാകുമ്പോള്‍ നമ്മള്‍ പലപ്പോഴും ശകാരിക്കാന്‍ നില്‍ക്കുന്നത് പോലീസുകാരെയാണ്. എന്നാല്‍ അതുപോലെ ശകാരിച്ച എംഎല്‍എക്ക് നാട്ടുകാരും കിടിലന്‍ മറുപടികൊടുത്തു. മൂവാറ്റുപുഴയില്‍ മന്ത്രി വി എസ് സുനില്‍കുമാറിന്റെ വാഹനം ബ്ലോക്കില്‍ കുടുങ്ങിയതിന് സ്ഥലം എംഎല്‍എ എല്‍ദോ എബ്രഹാമാണ് പൊലീസുകാരെ ശകാരിച്ചത്. തുടര്‍ന്ന് റോഡ് നന്നാക്കാത്തതിന് പൊലീസിനെ കുറ്റപ്പെടുത്തരുതെന്നായിരുന്നു നാട്ടുകാര്‍ പ്രതികരിച്ചത്. മൂവാറ്റുപുഴ കീച്ചേരിപ്പടിയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം.

കീച്ചേരിപ്പടിയില്‍ വണ്‍വേ റോഡ് കട്ടവിരിക്കുന്നതിനാല്‍ തടിലോറിയടക്കം പ്രധാന നിരത്തിലൂടെയാണ് പോയത്. ഇതാണ് വഴി തടസ്സപ്പെടാന്‍ ഇടയായത്. കോതമംഗലത്ത് നിന്ന് വാഴക്കുളത്തേക്ക് പോകേണ്ട മന്ത്രി വി എസ് സുനില്‍കുമാറിന്റെ വാഹനമാണ് ബ്ലോക്കില്‍പ്പെട്ടത്. അനുവദനീയമായ റൂട്ടിലൂടെ മാത്രമേ വിഐപികളുടെ വാഹനം കൊണ്ടുപോകാവൂ എന്നാണ് ചട്ടം. അതിനാല്‍ ബ്ലോക്ക് മാറ്റുകയല്ലാതെ പൊലീസിന്റെ മുന്‍പില്‍ മറ്റു വഴികള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ബ്ലോക്ക് ഒഴിവാക്കാന്‍ പൊലീസ് ശ്രമിക്കാത്തത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here