മംഗളൂരു പോലീസിന്റെ നോട്ടീസ്: ആവശ്യമുള്ള ഘട്ടത്തിൽ കൂടുതൽ ഇടപെടാം -മുഖ്യമന്ത്രി

0
178

തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വഭേദഗതിനിയമത്തിനുനേരേ ഉയർന്ന പ്രതിഷേധത്തെത്തുടർന്ന് മംഗളൂരുവിലുണ്ടായ അക്രമവും വെടിവെപ്പുവുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിലെ നാനൂറോളംപേർക്ക് പോലീസിന്റെ നോട്ടീസ് ലഭിച്ചതായി മനസ്സിലാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.

എം.എൽ.എ.മാരായ എൻ.എ.നെല്ലിക്കുന്ന്, എം.സി.കമറുദ്ദീൻ എന്നിവരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മംഗളൂരു സിറ്റി നോർത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത ക്രൈം 133/19 നമ്പർ പ്രകാരം ക്രിമിനൽ നടപടി 41(എ) വകുപ്പ് ഉപയോഗിച്ചാണ് നോട്ടീസ്. അന്വേഷണോദ്യോഗസ്ഥനായ മംഗളൂരു സിറ്റി ക്രൈം റെക്കോഡ്സ് ബ്യൂറോ അസി. കമ്മിഷണർ മുൻപാകെ നേരിട്ട് ഹാജരാകണമെന്നും അല്ലാത്തപക്ഷം തുടർനടപടി സ്വീകരിക്കുമെന്നുമാണ് ഇതിൽ പറയുന്നത്.

ഇതുസംബന്ധിച്ച് വിവരമാരാഞ്ഞ് കാസർകോട് പോലീസ് ചീഫ് കർണാടക പോലീസ് മേധാവിക്ക് കത്തയച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി കർണാടക പോലീസ് മേധാവിയുമായി ബന്ധപ്പെട്ടു. ആവശ്യമുള്ളപക്ഷം കൂടുതൽ നടപടി സ്വീകരിക്കാം -മുഖ്യമന്ത്രി അറിയിച്ചു. ദൈനംദിനജീവിതത്തിന്റെ ഭാഗമായി തൊട്ടടുത്ത പ്രദേശമായ മംഗളൂരുവിലേക്ക് പോകുന്ന മലയാളികൾക്കെതിരേ കേവലം ടവർ പരിശോധനയുടെ അടിസ്ഥാനത്തിൽ നോട്ടീസയച്ചത് നീതീകരിക്കാവുന്നതല്ലെന്നും സംസ്ഥാന സർക്കാർ ഇടപെടണമെന്നും നെല്ലിക്കുന്നും കമറുദ്ദീനും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here