ഭാര്യയ്ക്ക് പരപുരുഷ ബന്ധം, സെക്‌സില്‍ ഏര്‍പ്പെടാതിരിക്കാൻ ഭര്‍ത്താവ് ഭാര്യയോട് ചെയ്തത്

0
358

കെനിയ: (www.mediavisionnews.in) ഭാര്യയ്ക്ക് പല പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ ഭർത്താവ് ലൈംഗിക ബന്ധം അവസാനിപ്പിക്കാന്‍ ഭാര്യയുടെ സ്വകാര്യ ഭാഗം സൂപ്പര്‍ ഗ്ലൂ കൊണ്ട് ഒട്ടിച്ചു. ഭർത്താവ് ബിസിനസ് യാത്രകൾക്ക് പോകുമ്പോൾ ഭാര്യ നാല് യുവാക്കളുമായി സ്ഥിരമായി സെക്സിലേർപ്പെടുമായിരുന്നു. ഇതില്‍ നിന്നും ഭാര്യയെ ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഭാര്യയുടെ സ്വകാര്യഭാ​ഗത്ത് സൂപ്പര്‍ ഗ്ലൂ ഒട്ടിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

കെനിയയുടെ തെക്കന്‍ പ്രദേശത്തുള്ള കിത്തൂയിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.മുമോ എന്ന യുവാവാണ് ഭാര്യയുടെ സ്വകാര്യ ഭാഗം സൂപ്പര്‍ ഗ്ലൂ കൊണ്ട് ഒട്ടിച്ചത്. റ്വാണ്ടയിലേക്ക് ബിസിനസ് ആവശ്യത്തിനായി പോകുന്നതിന് മുമ്പാണ് ഇയാള്‍ ഭാര്യയില്‍ നിന്നും മറ്റ് പുരുഷന്മാരെ അകറ്റാനാണ് ഇങ്ങനെ ചെയ്തത്. സംഭവം ഒടുവില്‍ വിവാദമായതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഫേസ്ബുക്കിലൂടെയാണ് യുവാക്കളെ പരിചയപെടുന്നതെന്ന് പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയകളിലൂടെ വന്ന മെസേജുകള്‍ വഴിയാണ് ഭാര്യയ്ക്ക് പരപുരുഷ ബന്ധമുള്ള വിവരം മുമോ മനസിലേക്കിയത്. ഭാര്യയും മറ്റ് യുവാക്കളും കിട‌ക്ക പങ്കിടുന്ന ന​ഗ്ന ചിത്രങ്ങൾ ഫോണിൽ നിന്ന് യുവാവ് കണ്ടെത്തുകയായിരുന്നു. ഭർത്താവിനെതിരെ പൊലീസ് ഗാര്‍ഹിക പീഡന കേസ് ചുമത്തി. പരപുരുഷ ബന്ധത്തിന് മുമോയുടെ ഭാര്യയ്ക്ക് മേലും പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here