ബുര്‍ഖ ധരിച്ചത് മകളുടെ സ്വാതന്ത്ര്യം ;വിവാദങ്ങളിൽ പ്രതികരിച്ച് എ.ആര്‍ റഹ്മാന്‍

0
231

മുംബൈ (www.mediavisionnews.in) :മകള്‍ ഖദീജ ബുര്‍ഖ ധരിക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് ഗായകൻ എ.ആര്‍ റഹ്മാന്‍ രംഗത്ത്. ‘ബുര്‍ഖ ധരിക്കുന്നത് മകളുടെ സ്വാതന്ത്ര്യമാണ്. സ്വതന്ത്ര്യമായി കാര്യങ്ങള്‍ ചെയ്യാനുള്ള അവകാശം അവള്‍ക്കുണ്ട് .’ ‘റഹ്മാന്‍ പറയുന്നു.

റഹ്മാന്‍റെ മകള്‍ ബുര്‍ഖ ധരിക്കുന്നതിനെ വിമര്‍ശിച്ച് എഴുത്തുകാരി തസ്ലീമ നഹ്റിന്‍ രംഗത്തെത്തിയിരുന്നു. തസ്ലീമയുടെ വിമ‍ര്‍ശനത്തിന് ഖദീജ തന്നെ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് പിതാവിന്‍റെ പ്രതികരണം. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്.

”മക്കളെ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ അറിയിച്ചു വേണം മാതാപിതാക്കള്‍ വളര്‍ത്താന്‍. മാതാപിതാക്കളില്‍ നിന്നും നല്ലതും ചീത്തയും ലഭിക്കാമെന്നും അവര്‍ തിരിച്ചറിയണം. ബാക്കിയെല്ലാം അവരുടെ തീരുമാനമാണെന്നും ഖദീജ ചെയ്തതു അവളുടെ തീരുമാനമാണെന്നും റഹ്മാന്‍ പ്രതികരിച്ചു .

‘ബുര്‍ഖ ധരിക്കുക എന്നത് ഖദീജ സ്വയം എടുത്ത തീരുമാനമാണ്. അതിനെ മതപരമായ ഒന്നായി കണക്കാക്കാതെ മാനസികമായ ഒന്നായി കാണാനാണ് ആഗ്രഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവസരം ലഭിച്ചാല്‍ താൻ ബുര്‍ഖ ധരിക്കും . എന്നാല്‍ പുരുഷന്‍ അത് ധരിക്കേണ്ട ആവശ്യമില്ല, അല്ലാത്ത പക്ഷം താന്‍ തീര്‍ച്ചയായും ധരിക്കും .” റഹ്മാൻ വ്യക്തമാക്കി .

അതെ സമയം പുറത്തിറങ്ങാനും ഷോപ്പിങ്ങിനുമെല്ലാം ബുര്‍ഖ നല്ലതാണെന്നും റഹ്മാന്‍ പറയുന്നു. ബുര്‍ഖ ധരിക്കുന്നതിലൂടെ ഖദീജ അവളുടെ സ്വാതന്ത്ര്യം കണ്ടെത്തുകയാണ് ചെയ്തതെന്നും സമൂഹവുമായി അത്രയേറെ ഇടപഴകുന്ന പെണ്‍കുട്ടിയാണ് അവളെന്നും റഹ്മാന്‍ പറഞ്ഞു. മകളുടെ ലാളിത്യവും സാമൂഹ്യ പ്രതിബദ്ധതയും കണ്ട് പലപ്പോഴും തനിക്ക് അത്ഭുതം തോന്നിയിട്ടുണ്ടെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here