ബിജെപി വനിതാ നേതാവിനെ ഭർത്താവ് വെടിവച്ച് കൊന്നു; കൊലപാതകം അവിഹിതബന്ധം ആരോപിച്ച്

0
217

ചണ്ഡിഗഢ്: (www.mediavisionnews.in) ഹരിയാനയിൽ ബിജെപി വനിതാ നേതാവിനെ ഭർത്താവ് വെടിവച്ച് കൊന്നു. അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തിലാണ് വനിത ബിജെപി നേതാവിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. കിസാന്‍ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി മുനേഷ് ഗോദ്റയാണ് കൊല്ലപ്പെട്ടത്.

യുവതി സഹോദരിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ ഭര്‍ത്താവ് അവർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 

മുന്‍സൈനികനായ ഭര്‍ത്താവ് സുനിൽ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറാണ്.ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയത്താല്‍ ഭാര്യയെ വെടിവെച്ചു എന്ന് പോലീസിനെ വിളിച്ചറിയിച്ച ശേഷം ഇയാൾ ഒളിവിൽ‌ പോയെന്നാണ് വിവരം.

പ്രതിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് വഴിവിട്ട ബന്ധം ആരുമായും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here