ബാബറി മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ക്കായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ജിലാനി

0
445

ലഖ്നൗ: (www.mediavisionnews.in) ബാബറി മസ്ജിദിന്റെ കെട്ടിടാവശിഷ്ടങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യാ ബാബറി മസ്ജിദ് കര്‍മസമിതി കണ്‍വീനര്‍ സഫര്യാബ് ജിലാനി വെള്ളിയാഴ്ച പറഞ്ഞു. പള്ളിയുടെ സ്തംഭങ്ങളും കല്ലുകളും മറ്റും മുസ്‌ലിങ്ങള്‍ക്ക്‌ കൈമാറണം. പുനഃപരിശോധനാഹര്‍ജി പരിഗണിക്കുന്നതിനിടെയും അവശിഷ്ടങ്ങളുടെ വിഷയം തങ്ങളുന്നയിച്ചിരുന്നു.

എന്നാല്‍, ഹര്‍ജി തള്ളിയെന്നും അദ്ദേഹം പറഞ്ഞു. ശരിയത്ത് നിയമപ്രകാരം പള്ളിയുടെ അവശിഷ്ടങ്ങള്‍ മറ്റൊന്നിന്റെയും നിര്‍മാണത്തിന് ഉപയോഗിക്കാന്‍ പാടില്ല. സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളൊന്നും തന്നിട്ടുമില്ല.മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനുമായി വിഷയം വൈകാതെ ചര്‍ച്ചചെയ്യുമെന്നും ഈമാസം അവസാനത്തോടെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്നും ജിലാനി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here