ബന്തിയോട് ബൈക്കും സ്കൂൾ വാനും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു

0
208

ബന്തിയോട്: (www.mediavisionnews.in) എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ശിരിബാഗിലു സ്വദേശി അബ്ദുല്‍ സമദ്- സാഹിറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാബില്‍ (22) ആണ് മരിച്ചത്. മംഗളൂരു പി എ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ബന്തിയോട് വെച്ചാണ് അപകടമുണ്ടായത്.

ഷാബിലും സുഹൃത്ത് ചൂരി സ്വദേശി അസീമും (22) സഞ്ചരിച്ച ബൈക്കും വാനും കൂട്ടിയിടിക്കുകയായിരുന്നു. അസീം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഷാബിലിനെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാധാരണ ബസിലാണ് ഇവര്‍ കോളജിലേക്ക് പോവുന്നത്. വെള്ളിയാഴ്ച ബൈക്കെടുക്കുകയായിരുന്നു. ഏക സഹോദരി നവാല്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here