തൃശൂർ: (www.mediavisionnews.in) പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്തതിന്റെ പേരിൽ രാഹുൽ ഈശ്വറിനെ സസ്പെൻഡ് ചെയ്ത് അയ്യപ്പധർമസേന ട്രസ്റ്റി ബോർഡ്. ഭാരവാഹിത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ അഡ്വ. മനോരഞ്ജനെ അന്വേഷണ കമീഷനായി നിയമിച്ചു. സ്വാമി ഹരിനാരായണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനിച്ചത്.
അയ്യപ്പധർമസേനയുടെ അധ്യക്ഷനാണ് രാഹുൽ ഈശ്വർ. പൗരത്വ നിയമത്തിനെതിരേ മലപ്പുറത്ത് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. പാകിസ്താനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്ലിമാണെന്നും മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയിലെ ആശങ്ക കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കണമെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.