പട്‌ന: (www.mediavisionnews.in) ബീഹാറില്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. അതേസമയം 2010 ലേതിന് സമാനമായി ഇവിടെ ദേശീയ പൗരത്വപട്ടിക തയ്യാറാക്കുമെന്നും നീതിഷ് കുമാര്‍ പ്രഖ്യാപിച്ചു.
പൗരത്വഭേദഗതി വിഷയത്തെ ജെ.ഡി.യു അനുകൂലിക്കുന്നുണ്ടെങ്കിലും നിതീഷ് കുമാര്‍ ഇക്കാര്യത്തിലെ തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്.
‘ഇവിടെ പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ല. 2010 ലേതിന് സമാനമായി ദേശീയ പൗരത്വ പട്ടിക നടപ്പാക്കും.’ നിതീഷ് കുമാര്‍ ഒദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.
ദേശീയ പൗരത്വപട്ടികയില്‍ പുതുതായി ചേര്‍ത്തിട്ടുള്ള രക്ഷിതാക്കളുടെ ജനനസ്ഥലം, ആധാര്‍ തുടങ്ങിയവ എടുത്തുകളയണമെന്നും അത് അനാവശ്യമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
നിലവില്‍ പശ്ചിമബംഗാള്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങള്‍.