പൗരത്വ നിയമം; എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി

0
235

ന്യൂദല്‍ഹി (www.mediavisionnews.in) :പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനെത്തുടര്‍ന്ന് പ്രക്ഷോഭങ്ങളും പ്രശ്‌നങ്ങളും ഉണ്ടായ സാഹചര്യത്തില്‍ രാജ്യത്തുള്ള അരക്ഷിതാവസ്ഥകാരണം എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. കേന്ദ്ര ടൂറിസംമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലാണ് ലോക്‌സഭയില്‍ ആന്റോ ആന്റണിയെ ഇക്കാര്യം അറിയിച്ചത്.

ഓസ്‌ട്രേലിയ, ബെല്‍ജിയം, കാനഡ, ചൈന, മലേഷ്യ, ന്യൂസീലന്‍ഡ്, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് തങ്ങളുടെ പൗര•ാര്‍ക്കായി യാത്രാനിയന്ത്രണവും മാര്‍ഗനിര്‍ദേശവും ഏര്‍പ്പെടുത്തിയത്. പൗരത്വ പ്രതിഷേധങ്ങള്‍ വിനോദസഞ്ചാരമേഖലയില്‍ എത്രമാത്രം ആഘാതമുണ്ടാക്കിയെന്നു വിലയിരുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

ഐക്യരാഷ്ട്രസഭയും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലവും ചേര്‍ന്നു തയ്യാറാക്കിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2018ല്‍ 10.56 ദശലക്ഷവും 2019ല്‍ 10.89 ദശലക്ഷവും വിദേശ വിനോദസഞ്ചാരികള്‍ ഇന്ത്യയിലെത്തി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here