പുൽവാമ ഭീകരാക്രമണ കേസ് പ്രതിക്ക് ജാമ്യം ലഭിച്ചിട്ടില്ല, പ്രചാരണം തെറ്റെന്ന് എൻഐഎ

0
223

ന്യൂഡല്‍ഹി (www.mediavisionnews.in) : പുല്‍വാമ ഭീകരാക്രമണ കേസിലെ പ്രതിക്കു ജാമ്യം ലഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. യൂസഫ് ചോപനെ പുല്‍വാമ ഭീകരാക്രമണക്കേസില്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എന്‍ഐഎ വ്യക്തമാക്കി. കേസ് അന്വേഷിച്ച എന്‍ഐഎ പ്രതിക്കെതിരെ നിശ്ചിത ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തിലാണ് പ്രതിയായ യൂസഫ് ചോപ്പാനെ ജാമ്യത്തില്‍ വിട്ടത് എന്നാണ് നേരത്തെ പുറത്തുവന്ന വാര്‍ത്ത.

പുല്‍വാമ കേസില്‍ യൂസഫ് ചോപന്‍ പ്രതിയല്ല. പ്രതിക്കു ജാമ്യം ലഭിച്ചെന്ന പ്രചാരണം തെറ്റാണെന്നും മറ്റൊരു കേസിലാണു യൂസഫ് അറസ്റ്റിലായതെന്നും എന്‍ഐഎ പറഞ്ഞു. കുറ്റപത്രം വൈകിയതിനാല്‍ പുല്‍വാമ കേസ് പ്രതിക്കു ജാമ്യം ലഭിച്ചെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here