തിരുവനന്തപുരം: (www.mediavisionnews.in) പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തുന്നവരെ ഇനി മുതല്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വിളിക്കും.
പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസിന്റെ ഭാഗത്തും നിന്നുമുണ്ടായ സമീപനം, പരാതിയില്‍ എടുത്ത നടപടികള്‍, നടപടികളില്‍ തൃപ്തനാണോ തുടങ്ങിയ വിവരങ്ങള്‍ പരാതിക്കാരനില്‍ നിന്നും നേരിട്ടറിയാന്‍ വേണ്ടിയാണിത്.
തന്റെ അധികാര പരിധിയില്‍ നിന്നുമുള്ള പൊലീസ് സ്റ്റേഷനിലെ പത്തു പേരെയാണ് ജില്ലാ പൊലീസ് മേധാവി നേരിട്ട് വിളിച്ച് അന്വേഷിക്കുക. ഡി.ജി.പി ലോക്‌നാഥ് ബെഹറയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
റേഞ്ച് ഡി.ഐ.ജിമാര്‍, മേഖലാ ഐ.ജിമാര്‍ എന്നിവര്‍ തങ്ങളുടെ അധികാര പരിധിയില്‍ നിന്നുള്ള 10 പേരെ തെരഞ്ഞെടുത്ത് ഫോണില്‍ സംസാരിക്കും.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും സംസ്ഥാന പൊലീസ് മേധാവിയും കേരളത്തിലെ വിവിധ ജില്ലകളിലെ 10 പരാതിക്കാരെ ദിവസവും വൈകീട്ട് ഫോണില്‍ വിളിക്കും.
പരാതിക്കാരുടെ പ്രതികരണം വിലയിരുത്തി പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തിലും പരാതിയില്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങളിലും ആവശ്യമായ മാറ്റം വരുത്തുമെന്നും ബെഹ്‌റ അറിയിച്ചു.
രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൂടാതെ ആയിരക്കണക്കിന് പരാതികളാണ് ദിവസവും പൊലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്നത്. ക്രൈം ആന്‍ഡ് ക്രമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് സിസ്റ്റത്തില്‍ ചെയ്യുന്നത് ഇത്തരം പരാതികളും ഡിജിറ്റലൈസ് ചെയ്യും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.