‘പാർട്ടിയുടേത് വെറുപ്പിന്റെ രാഷ്ട്രീയം’; ഇൻഡോറിലെ മുസ്ലിം നേതാവ് ബിജെപി വിട്ടു

0
209

ഇൻഡോർ:  (www.mediavisionnews.in) മധ്യപ്രദേശ് തലസ്ഥാനമായ ഇൻഡോറിലെ ബിജെപിയുടെ മുസ്ലിം മുഖമായ നേതാവ് ഉസ്മാൻ പട്ടേൽ പാർട്ടിവിട്ടു. വെറുപ്പിന്റെ രാഷ്ട്രീയമാണ് പാർട്ടി പിന്തുടരുന്നതെന്ന് ആരോപിച്ചാണ് 38കാരനായ നേതാവ് പാർട്ടിവിട്ടത്.

ബിജെപി വിദ്വേഷ രാഷ്ട്രീയം കളിക്കുകയാണെന്ന് ഉസ്മാന്‍ പട്ടേല്‍ ആരോപിച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു താന്‍ രാജിവയ്ക്കുകയാണെന്ന് ഉസ്മാന്‍ പട്ടേല്‍ പറഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ഉസ്മാന്‍ പട്ടേലിനൊപ്പം ചില പാര്‍ട്ടി അംഗങ്ങളും രാജിവച്ചിട്ടുണ്ട്.

ഉസ്മാൻ പട്ടേൽ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഖജ്‌റാനയിൽ നിന്ന് രണ്ടുതവണ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് നിയമപരമായ കാര്യങ്ങള്‍ മനസിലാക്കി. അഭിഭാഷകരുമായി ഇതേ കുറിച്ച് സംസാരിച്ചു. പൗരത്വ ഭേദഗതി നിയമം മുസ്‌ലിം സമുദായത്തിനു എതിരാണെന്ന് വ്യക്തമായി. അതിനാലാണ് ഇപ്പോള്‍ രാജിവയ്ക്കുന്നതെന്നും ഉസ്മാന്‍ പട്ടേല്‍ പറഞ്ഞു.

നേരത്തെ, പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഇന്‍ഡോറില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ രാജിവച്ചിരുന്നു. നൂറുക്കണക്കിനു പ്രവര്‍ത്തകരാണ് ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്നു രാജിവച്ചത്. പൗരത്വ ഭേദഗതി നിയമം മുസ്‌ലിങ്ങള്‍ക്കെതിരാണെന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ രാജി.

LEAVE A REPLY

Please enter your comment!
Please enter your name here