ദില്ലി: (www.mediavisionnews.in) പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ച യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ബംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് യുവതി പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയത്. ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയിലാണ് അമുല്യ എന്ന യുവതി വേദിയിലെത്തി പാകിസ്താന്‍ സിന്ദാബാദ് വിളിച്ചത്.
സദസിലുണ്ടായിരുന്ന അസദുദ്ദീന്‍ ഒവൈസിയും നേതാക്കളും മൈക്ക് പിടിച്ച് വാങ്ങാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. പിന്നീട് പൊലീസെത്തിയാണ് യുവതിയെ ബലംപ്രയോഗിച്ച് മാറ്റിയത്. രംഗം ശാന്തമായ ശേഷം സദസിനെ അഭിസംബോധന ചെയ്ത ഒവൈസി യുവതിയുമായി യോജിക്കുന്നില്ലെന്ന് പറഞ്ഞു.
തനിക്കോ തന്റെ പാര്‍ട്ടിക്കോ യുവതിയുമായി ബന്ധമില്ലെന്നും ഒവൈസി വ്യക്തമാക്കി. യുവതിയുടെ പ്രസ്താവനയെ തള്ളിക്കളയണമെന്ന് ഒവൈസി ആവശ്യപ്പെട്ടു. പാകിസ്താന്‍ സിന്ദാബാദെന്നും ഹിന്ദുസ്താന്‍ സിന്ദാബാദെന്നുമാണ് യുവതി വിളിച്ചത്. സംഭവത്തില്‍ യുവതിക്കെതിരെ ഐപിസി സെക്ഷന്‍ 124 പ്രകാരം കേസെടുത്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.