പമ്പുകള്‍ ബി.എസ് 6 നിലവാരത്തിലേക്ക്; ഏപ്രില്‍ ഒന്നുമുതല്‍ പെട്രോളിനും ഡീസലിനും വിലകൂടും

0
170

ന്യൂദല്‍ഹി: (www.mediavisionnews.in) രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ ബി.എസ് 6 നിലവാസത്തിലേക്ക് ഉയരുന്നതോടെ ഏപ്രില്‍ ഒന്നു മുതല്‍ പെട്രോളിനും ഡീസലിനും വിലയും കൂടും. ബിഎസ് 6ന്റെ വരവോടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍നിന്ന് പുറന്തള്ളുന്ന നൈട്രജന്‍ ഓക്സൈഡിന്റെ അളവ് പകുതിയിലധികം കുറയ്ക്കും.

പെട്രോളിന്റെ നിലവാരും ഉയരുന്നതോടെ വില കൂടുമെന്നതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സജ്ഞീവ് സിങ് ഇതുസംബന്ധിച്ച് സൂചന നല്‍കി. എന്നാല്‍, വിലയില്‍ എത്രവര്‍ധനവുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

മലിനീകരണംകുറഞ്ഞ പുതിയ നിലവാരത്തിലേയ്ക്ക് ഇന്ധനം ശുദ്ധീകരിക്കാന്‍ റിഫൈനറി നവീകരണത്തിനായി 35,000 കോടി രൂപയാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ ചെലവാക്കിയത്. അതില്‍ ഐഒസിക്കുമാത്രം ചെലവായത്17,000 കോടി രൂപയാണ്.

സള്‍ഫറിന്റെ അംശത്തിലെ കുറവാണ് ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനത്തിന്റെ പ്രത്യേകത. ബിഎസ് 4 ഇന്ധനത്തില്‍ 50പിപിഎം സള്‍ഫറാണ് അടങ്ങിയിട്ടുള്ളത്. എന്നാല്‍ ബിഎസ് 6ല്‍ അത് 10 പിപിഎം മാത്രമായി കുറയും.

LEAVE A REPLY

Please enter your comment!
Please enter your name here