‘ദേവനന്ദ ഒറ്റയ്ക്ക് ഇത്രദൂരം സഞ്ചരിച്ച് പുഴയില്‍ എത്തുമോ?’; ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍

0
176

കൊല്ലം: (www.mediavisionnews.in) കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍. കുട്ടിയുടെ വീട്ടില്‍ നിന്നും അഞ്ഞൂറ് മീറ്ററോളം ആറ്റിലേക്ക് ദൂരമുള്ളതിനാല്‍ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് നാട്ടുകാര്‍. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണന്നും നാട്ടുകാര്‍ പറഞ്ഞു.

ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം ഉടന്‍ നടത്തുമെന്നും പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തുമോ എന്ന കാര്യം പരിശോധിക്കുമെന്നും കൊല്ലം ജില്ലാ കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. മണല്‍വാരിയുണ്ടാക്കിയ കുഴികള്‍ പുഴയിലുണ്ട്. ഇതാവാം ഇന്നലത്തെ തിരച്ചില്‍ വിഫലമാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു.

ഒന്നാം ക്ലാസ്സുകാരി ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെയാണ് സമീപത്തെ ഇത്തിക്കര ആറ്റില്‍നിന്നും കണ്ടെടുത്തത്. മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കാണാന്‍ കഴിഞ്ഞത്.

വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here