മംഗളൂരു: (www.mediavisionnews.in) മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളംവഴി ദുബായിലേക്ക് കടത്താൻ ശ്രമിച്ച 3.54 ലക്ഷം രൂപ വിലവരുന്ന വിദേശ കറൻസി പിടിച്ചു. മംഗളൂരു ബണ്ട്വാൾ സ്വദേശി ആഫിസിനെ(29)യാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.) മംഗളൂരു വിമാനത്താവളത്തിൽവെച്ച് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചനിലയിലായിരുന്നു 3.54 ലക്ഷം രൂപ വിലമതിക്കുന്ന അമേരിക്കൻ ഡോളർ. വെള്ളിയാഴ്ച 11.30നുള്ള വിമാനത്തിൽ ദുബായിലേക്ക് പോകാൻ എത്തിയതായിരുന്നു ആഫിസ്. ഇയാളെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ് അധികൃതർക്ക് കൈമാറി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.