മോസ്കോ: (www.mediavisionnews.in) മറ്റുള്ളവരെ കോമാളികളാക്കി അതിലൂടെ സന്തോഷം കണ്ടെത്തുന്ന നിരവധി ആളുകള്‍ ഈ ലോകത്ത് ഉണ്ട്. മറ്റുള്ളവരെ പറ്റിക്കാന്‍ പ്രതിസന്ധികളെപ്പോലും ഉപയോഗിക്കുന്നവരുമുണ്ട്. അത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം ഒരു ട്രെയിനില്‍ ഉണ്ടായിരിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച് ട്രെയിനില്‍ മരിക്കുന്നതായി അഭിനയിച്ചാണ് ഇയാള്‍ യാത്രക്കാരെയെല്ലാം പരിഭ്രാന്തരാക്കിയത്. ഇതിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ ഇയാള്‍ക്ക് കോടതി വിധിച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വീഡിയോയില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം നില്ക്കുന്ന മാസ്ക് ധരിച്ച ഒരു യുവാവിനെ കാണാം. തുടര്‍ന്ന് അയാള്‍ പെട്ടെന്ന് വെപ്രാളപ്പെട്ട് തറയില്‍ വീണ് പിടയുന്നു. പേടിച്ചരണ്ട കുറച്ച് ആളുകള്‍ ആ മനുഷ്യനെ സഹായിക്കാന്‍ ശ്രമിച്ചു മുന്നോട്ട് വരുന്നു. പക്ഷേ അതിനിടയില്‍ കുറച്ച് ആളുകള്‍ “കൊറോണ വൈറസ്, കൊറോണ വൈറസ് “എന്ന് പറയുന്നത് കേള്‍ക്കാം. ശേഷം യാത്രക്കാരെല്ലാം പരിഭ്രാന്തരാകുന്നതും അടുത്ത സ്റ്റേഷനിലേക്ക് എത്തുമ്ബോള്‍ ഓടി രക്ഷപ്പെടുന്നത് കാണാം.
ഓടി രക്ഷപ്പെടുന്നതിനിടയില്‍ തിക്കിലും തിരക്കിലും പെട്ട് ചില യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഈ രംഗങ്ങള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ചിത്രീകരിച്ച ബ്ലോഗര്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളുടെ കഷ്ടകാലം ആരംഭിച്ചു. ബോധപൂര്‍വം ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കിയ ഇയാള്‍ക്ക് ശിക്ഷയും കിട്ടി.
അതേസമയം, ഈ വീഡിയോ ചിത്രീകരിച്ചത് കഠിനമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് തന്റെ കക്ഷി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബ്ലോഗറുടെ അഭിഭാഷകന് പറഞ്ഞു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ മാസ്കുകള്‍ ഉപയോഗിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യം കൂടി തന്റെ കക്ഷിക്ക് ഉണ്ടായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.