ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി വാര്‍ണര്‍

0
232

സിഡ്‍നി: (www.mediavisionnews.in)  അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ചുളള ആലോചനയിലാണെന്ന് തുറന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. വരാനിരിക്കുന്ന തുടര്‍ച്ചയായ രണ്ട് ടി20 ലോകകപ്പുകള്‍ക്ക് ശേഷമായിരിക്കും വിരമിക്കുക എന്നാണ് വാര്‍ണര്‍ നല്‍കുന്ന സൂചന.

ഈ വര്‍ഷം ഓസ്ട്രേലിയയിലും അടുത്ത വര്‍ഷം ഇന്ത്യയിലുമാണ് ടി20 ലോകകപ്പ് നടക്കുന്നത്. കരിയറിന്റെ ദൈര്‍ഘ്യം കൂട്ടാനാണ് വാര്‍ണറുടെ ഈ നിര്‍ണായക തീരുമാനം. പ്രമുഖ ക്രിക്കറ്റ് വെബ് പോര്‍ട്ടറായ ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയാണ് 33കാരനായ വാര്‍ണറുടെ തീരുമാനം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘അന്താരാഷ്ട്ര ടി20 മത്സരങ്ങളുടെ ഷെഡ്യൂള്‍ നോക്കിയാല്‍ തുടര്‍ച്ചയായി രണ്ട് ലോകകപ്പുകള്‍ വരുന്നുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ വിടപറയേണ്ട ഒരു ഫോര്‍മാറ്റിയിരിക്കാം അത്. തിരക്കിട്ട ഷെഡ്യൂളില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുക പ്രയാസകരമാണ്’ വാര്‍ണര്‍ പറയുന്നു.

‘തുടര്‍ച്ചയായ യാത്രകള്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഒരു ഫോര്‍മാറ്റിനോട് വിടപറയാനുന്ന കാര്യം ചിന്തിക്കുന്നത്. അന്താരാഷ്ട്ര ടി20യില്‍ നിന്ന് മാത്രമായിരിക്കാം വിരമിക്കല്‍. ഇപ്പോള്‍ ബിഗ്ബാഷില്‍ കളിക്കുന്നില്ല. ശരീരത്തിനും മനസിനും വിശ്രമം അനിവാര്യമായതുകൊണ്ടാണ് ഇടവേളയെടുത്തത്. അടുത്ത പരമ്പരയ്ക്കായി താന്‍’ വാര്‍ണര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ(2019) മികച്ച ഓസ്ട്രേലിയന്‍ താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ ട്രോഫി കഴിഞ്ഞദിവസം വാര്‍ണര്‍ സ്വന്തമാക്കിയിരുന്നു. മികച്ച ടി20 താരത്തിനുള്ള പുരസ്‌കാരവും വാര്‍ണര്‍ നേടി. കരിയറിലാകെ അന്താരാഷ്ട്ര ടി20യില്‍ 76 മത്സരങ്ങളില്‍ 2079 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. ഒരു സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും നേടി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here