ജില്ലാ ക്രിക്കറ്റ് ലീഗ് ഡി ഡിവിഷൻ പാസ്‌ക് പെരുമ്പളയെ വീഴ്ത്തി ഒലിവ് ബംബ്രാണ ഫൈനലിൽ

0
289

കാസറഗോഡ് (www.mediavisionnews.in) : മാന്യ കെ.സി.എ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് നടന്ന ജില്ലാ ക്രിക്കറ്റ് ലീഗ് ഡി ഡിവിഷൻ ടുർണമെന്റ് സെമി ഫൈനൽ മത്സരത്തിൽ പാസ്‌ക് പെരുമ്പളയെ 36 റൺസിന് പരാജയപ്പെടുത്തി ഒലിവ് ബംബ്രാണ ഫൈനലിൽ കടന്നു. ടോസ്സ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഒലിവ്, നിയാസ് (40) ഷനിൻ അലി (32) എന്നിവരുടെ ബാറ്റിംഗ് മികവിൽ 21 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാസ്‌ക് 19.2 ഓവറിൽ 106 റൺസിന് എല്ലാവരും പുറത്തായി. ഒലിവിന് വേണ്ടി മികച്ച ബൗളിംഗ് പ്രകടനം നടത്തികൊണ്ട് സുബൈർ 4, ബാസിത്ത് 3, ഖാലിദ് 2, ഷെനിൻ ഒന്നും വിക്കറ്റുകൾ നേടി. രാവിലെ നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ സുഹൃദ വേദി മധൂരിനെ പരാജയപെടുത്തികൊണ്ട് മിറാക്കിൽ കമ്പാർ ഫൈനലിൽ കടന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here