ന്യൂദല്‍ഹി: (www.mediavisionnews.in) മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുള്ള ഫോണ്‍വിളിക്ക് റിലയന്‍സ് ജിയോ ഉപയോക്താക്കളില്‍ നിന്നും ഇന്റര്‍കണക്റ്റ് ചാര്‍ജ് ഈടാക്കാന്‍ ആരംഭിച്ചതോടെ വിപണിയിലെ മുഖ്യ എതിരാളികളിലൊന്നായ എയര്‍ടെലിന് നേട്ടം. 2019 ലെ സെപ്റ്റംബര്‍-ഡിസംബര്‍ കാലയളവില്‍ 2.1 കോടി ഉപയോക്താക്കളെയാണ് എയര്‍ടെലിന് പുതിയതായി ലഭിച്ചത്.
സൗജന്യങ്ങള്‍ക്ക് തടയിട്ട് അടുത്തിടെയാണ് റിലയന്‍സ് ജിയോ ഉപയോക്താക്കളില്‍ നിന്നും മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുള്ള ഫോണ്‍ വിളിക്ക് ആറ് പൈസ ഈടാക്കാന്‍ തുടങ്ങിയത്. ഇതോടെ ജിയോയിലേക്കുള്ള ആളുകളുടെ ഒഴുക്ക് കുറയുകയും. അത് എയര്‍ടെലിന് നേട്ടമാവുകയും ചെയ്തു.
ഡിസംബര്‍ 31 വരെ ആകെ 12.38 കോടി 4ജി ഉപയോക്താക്കളാണ് എയര്‍ടെലിനുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 7.71 കോടി ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. അതായത് 60.6 ശതമാനം വളര്‍ച്ചയാണ് എയര്‍ടെലിന്റെ 4ജി ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായത്.
ഒക്ടോബര്‍ 10 മുതലാണ് ഭാരതി എയര്‍ടെല്‍, ബിഎസ്എന്‍എല്‍, എംടിന്‍എല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ നെറ്റ് വര്‍ക്കുകളിലേക്ക് ജിയോ നിശ്ചിത തുകയീടാക്കാന്‍ തുടങ്ങിയത്. ജിയോ മാത്രമല്ല മറ്റ് കമ്പനികളും ഇന്റര്‍കണക്റ്റ് ചാര്‍ജ് ഇടാക്കുന്നുണ്ട്. റീച്ചാര്‍ജുകള്‍ക്കൊപ്പം പരിധിയില്ലാത്ത ഫോണ്‍വിളിയും ഡേറ്റും എസ്എംഎസും നല്‍കിയിരുന്ന ജിയോ പണമീടാക്കാന്‍ തുടങ്ങിയതോടെയാണ് മറ്റ് നെറ്റ് വര്‍ക്കുകളെ പരിഗണിക്കാന്‍ ഉപയോക്താക്കള്‍ നിര്‍ബന്ധിതരായത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.