ജയില്‍ മോചിതനാവാന്‍ സവര്‍ക്കര്‍ മപ്പപേക്ഷ നല്‍കിയോ; രേഖകളില്ലെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ്

0
210

ന്യൂഡൽഹി: (www.mediavisionnews.in) സ്വാതന്ത്രസമരകാലത്ത് ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ നിന്ന് മോചിതനാവാന്‍ വി.ഡി സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പെഴുതിക്കെടുത്തതിന് രേഖകളില്ലെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ്.

സവര്‍ക്കറുടെ മാപ്പപേക്ഷ സെല്ലുലാര്‍ ജയില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്ന് ഹിന്ദു സംഘടനാ നേതാവിന്റെ ചോദ്യത്തിന് മറുപടിയായാണ് പര്‍ലമെന്റില്‍ സാംസ്‌കാരിക വകു്പ് ഇക്കാര്യം വ്യക്തമാക്കിയത്.

സവര്‍ക്കറുടെ മാപ്പപേക്ഷ സെല്ലുലാര്‍ ജയില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും സവര്‍ക്കറുടെ മാപ്പപേക്ഷ സംബന്ധിച്ച രേഖകള്‍ കലാസാംസ്‌കാരിക വകുപ്പിന്റെ പക്കലില്ലെന്നും വകുപ്പ് മന്ത്രി പ്രഹ്‌ളാദ് പട്ടേല്‍ പറഞ്ഞു. ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണ വകുപ്പിലും ഇത് സംബന്ധിച്ച രേഖകള്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here