ജയിലില്‍ ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിനിടയില്‍ മറ്റൊരു തടവുകാരനോട് പ്രണയം; ഒടുവില്‍ ഒളിച്ചോട്ടം

0
187

ചിറയിന്‍കീഴ്: (www.mediavisionnews.in) കഞ്ചാവ് കേസില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നത് പതിവാക്കിയ യുവതി മറ്റൊരു തടവുകാരനുമായി പ്രണയത്തിലായി. യുവാവ് ജയില്‍ മോചിതനായപ്പോള്‍ ഒളിച്ചോട്ടവും.

കടയ്ക്കാവൂര്‍ സ്വദേശിയാണ് കഥയിലെ താരം. കഞ്ചാവ് കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ യുവതി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തുക പതിവായിരുന്നു. അവിടെ വച്ച്‌ ഭര്‍ത്താവിന്റെ സുഹൃത്തും മൊബൈല്‍ പിടിച്ചുപറി കേസില്‍ തടവില്‍ കഴിയുകയുമായിരുന്ന പൂന്തുറ സ്വദേശിയുമായി യുവതി അടുത്തു. ഭര്‍ത്താവ് തന്നെയായിരുന്നു ഇയാളെ പരിചയപ്പെടുത്തിയിരുന്നത്.

ഇയാള്‍ ജയില്‍ മോചിതനായശേഷം യുവതിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. യുവതിയുടെ ഭര്‍ത്താവ് അപ്പോഴും ജയിലില്‍തന്നെയായിരുന്നു. ഒടുവില്‍ പ്രണയം കലശലായപ്പോള്‍ ഇരുവരും നാടുവിട്ടു.

വിവാഹിതയായ മകളെയും കുട്ടികളേയും കാണാനില്ലെന്ന് കാണിച്ച്‌ യുവതിയുടെ അമ്മ കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച യുവതിയെയും മക്കളെയും യുവാവിനൊപ്പം പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കടയ്ക്കാവൂര്‍ പോലീസ് പിടികൂടി.

നാടുവിട്ട ഇവര്‍ എറണാകുളം, കോയമ്ബത്തൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ മാറി മാറി യാത്ര ചെയ്തുകൊണ്ടിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച്‌ എത്തിയ പോലീസ് ഒടുവില്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യുവതിയേയും സുഹൃത്തിനേയും പിടികൂടുകയായിരുന്നു. മക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ശനിയാഴ്ച രാവിലെ യുവതിയെയും കൂട്ടി പോലീസ് കടയ്ക്കാവൂര്‍ സ്റ്റേഷനില്‍ എത്തി. യുവതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി. കടയ്ക്കാവൂര്‍ എസ്.ഐ. വിനോദ് വിക്രമാദിത്യന്‍, എ.എസ്.ഐ. ദിലീപ്, ബിനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതി നിര്‍ദ്ദേശത്തെതുടര്‍ന്ന് ഒന്നര വയസ്സുള്ള കുഞ്ഞിനെ യുവതിയോടൊപ്പവും മൂത്തമകളെ യുവതിയുടെ അമ്മയോടൊപ്പവും വിട്ടു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here