ഫോര്‍ട്ട്കൊച്ചി: (www.mediavisionnews.in) കൊറോണ പടര്‍ന്നുപിടിക്കുമ്ബോഴും ചൈനയില്‍നിന്ന് ഫോര്‍ട്ട്കൊച്ചിയിലേക്ക് സഞ്ചാരികള്‍ എത്തുന്നു. സഞ്ചാരികളെക്കുറിച്ച് വിവരം അറിയിക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടാകുന്നില്ലെന്ന് ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയുന്നു.
ഫോര്‍ട്ട്കൊച്ചിയിലെ ഒരു ഹോട്ടലിലും ഹോംസ്റ്റേയിലും ചൈനയില്‍നിന്നുള്ള സഞ്ചാരികള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. വിവരം പോലീസിനെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചു. എന്നാല്‍ പിന്നീട് ആരോഗ്യ വകുപ്പിന്റെ ഇടപെടലൊന്നുമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. സഞ്ചാരികളോട് എന്താണ് പറയേണ്ടതെന്നു പോലും ആര്‍ക്കും അറിയില്ല. ആ സഞ്ചാരികള്‍ പുറത്തേക്ക് പോകുന്നുണ്ട്. അവരോട് പുറത്തുപോകരുതെന്ന് പറയാനാവില്ല. അങ്ങനെയൊരു നിര്‍ദേശമില്ലെന്നും ഹോട്ടല്‍ സംരംഭകര്‍ പറയുന്നു.
കൊറോണയുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ നിരീക്ഷണം ഏര്പ്പെടുത്തുമ്ബോഴും ചൈനയില്‍ നിന്നെത്തുന്ന സഞ്ചാരികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ കൃത്യമായ അവബോധമില്ലെന്നതാണ് വസ്തുത.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക