ഗോമൂത്രവും ചാണകവും ഉപയോഗിച്ച് സോപ്പുകളും ടൂത്ത് പേസ്റ്റുകളും; ഉത്തര്‍പ്രദേശില്‍ മാഘ് മേളയിലെ കച്ചവടങ്ങള്‍ ഇങ്ങനെ

0
229

ലക്‌നൗ (www.mediavisionnews.in) : ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മാഘ് മേള ആഘോഷത്തില്‍   കടകളില്‍ ഗോമൂത്രം കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ വില്‍പ്പനയ്ക്ക്. പശുവിന്റെ മൂത്രം, ചാണകം എന്നിവയില്‍ നിന്നും നിര്‍മിച്ച സോപ്പുകള്‍, ടൂത്ത്‌പേസ്റ്റുകള്‍, ഐ ഡ്രോപ്‌സ്, വേദന സംഹാരി ഓയിലുകള്‍, റൂം ഫ്രെഷേര്‍സ് തുടങ്ങിയ ഉല്‍പന്നങ്ങളാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.

കാന്‍പൂരിലെ ബിത്തൂരിലുള്ള ഗോശാലയില്‍ നിന്നുമാണ് ഈ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

മാഘ് മേളയില്‍ ആദ്യമായാണ് ഈ ഉല്‍പന്നങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിയതെന്ന് വി.എച്ച്.പി നടത്തുന്ന ഗോശാലയുടെ മാനേജര്‍ ദ ക്വിന്റിനോട് വ്യക്തമാക്കി.

പശുവിന്റെ വിസര്‍ജ്യത്തില്‍ നിന്നും ഉണ്ടാക്കുന്ന ഈ ഉല്‍പന്നങ്ങള്‍ക്ക് വലിയ ജന പ്രീതിയാണെന്നാണ് വി.എച്ച്. പി.മാനേജര്‍ അഭിഷേക് ബാജ്പായ് പറയുന്നത്.

ജനുവരി 10 മുതല്‍ ഫെബ്രുവരി 21 വരെയാണ് പ്രയാഗ് രാജില്‍ മാഘ് മേള നടക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here