ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 15.2 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണവുമായി കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി പിടിയിൽ

0
216

മ​ട്ട​ന്നൂ​ര്‍: (www.mediavisionnews.in) ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​ന​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 15.2 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​സ​ര്‍​ഗോ​ഡ് എ​ട​ച്ച​ക്കൈ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫൈ​സ​ലി​ലി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളി​ല്‍​നി​ന്ന് 379 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 5.25 ന് ​ദു​ബാ​യി​ല്‍​നി​ന്ന് ഗോ​എ​യ​ര്‍ വി​മാ​ന​ത്തി​ലാ​ണ് എ​ത്തി​യ​ത്.

സ്വ​ര്‍​ണം ഗു​ളി​ക രൂ​പ​ത്തി​ലാ​ക്കി മ​ല ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ക​സ്റ്റം​സ് ചെ​ക്കിം​ഗ്‌ പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യം തോ​ന്നി​യ യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു സ്വ​ര്‍​ണം ക​ണ്ടെ​ടു​ത്ത​ത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here