ക്രിമിനലുകളെ പിടികൂടാന്‍ പ്രത്യേക വാഹനങ്ങളുമായി സൗദി അറേബ്യ

0
212

ജിദ്ദ: (www.mediavisionnews.in)  ക്രിമിനലുകളേയും പിടികിട്ടാപുള്ളികളേയും കണ്ടെത്താന്‍ സൌദി അറേബ്യയില്‍ പൊലീസ് പ്രത്യേക വാഹനം രംഗത്തിറക്കി. മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ് സുരക്ഷാ വിഭാഗത്തിന് കീഴില്‍ പുറത്തിറക്കിയത്.

സൌദി അതിര്‍ത്തികളില്‍ മദ്യ-മയക്കുമരുന്ന് കടത്തുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ നേരത്തെ പ്രത്യേക ഉപകരണങ്ങള്‍ ഘടിപ്പിച്ചിരുന്നു. ഇതിന് സമാനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ ഉപകരണങ്ങള്‍ ഘടിപ്പിച്ച സുരക്ഷാ വിഭാഗത്തിന്‍റെ വാഹനങ്ങള്‍. ഇതുവഴി സൌദിയില്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പെട്ടവരേയും പിടികിട്ടാപുള്ളികളേയും കണ്ടെത്താനാകുമെന്ന് പൊലീസ് അവകാശപ്പെടുന്നു. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ഓണ്‍ലൈന്‍ വഴി ബന്ധപ്പെടുന്ന മെഷീനുകളാണ് വാഹനങ്ങളിലെ പ്രധാന പ്രത്യേകത.

ഫിംഗര്‍, കണ്ണ് എന്നിവയുടെ രേഖകള്‍ നേരത്തെ തന്നെ വിമാനത്താവളങ്ങളില്‍ ശേഖരിക്കുന്നത് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററിലാണ്. ഇതിനാല്‍ തന്നെ വാഹനത്തില്‍ സഞ്ചരിക്കുന്നയാളുടെ വിവരങ്ങള്‍ തത്സമയം പൊലീസിന് മെഷീന്‍ വഴി അറിയാനാകും. രാജ്യസുരക്ഷയുടെ ഭാഗമായാണ് പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കിയത്. ഇതോടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പെട്ടെന്ന് പിടികൂടാനാകുമെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here