കോണ്‍ഗ്രസ് മുഴുവന്‍ സീറ്റുകളിലും ആഞ്ഞ് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ആംആദ്മി പാര്‍ട്ടി ക്ഷീണിച്ചേനെ; കണക്കുകള്‍ ഇങ്ങനെ

0
281

ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രചരണം തീര്‍ത്തും നിരാശജനകമായ അവസ്ഥയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദല്‍ഹിയില്‍ കോണ്‍ഗ്രസ് തങ്ങളുടെ ശക്തിക്കനുസരിച്ചുള്ള പ്രചരണം നടത്തിയിരുന്നുവെങ്കില്‍ ആംആദ്മി പാര്‍ട്ടിക്ക് ക്ഷീണം സംഭവിച്ചേനെ എന്നാണ് ഇന്ന് വന്ന ഫലങ്ങള്‍ തെളിയിക്കുന്നത്.

കോണ്‍ഗ്രസ് തങ്ങളുടെ മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കിയ മണ്ഡലങ്ങളിലെല്ലാം ബി.ജെ.പി മികച്ച മുന്നേറ്റം നടത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. ത്രികോണ മത്സരം ഉണ്ടായ സ്ഥലങ്ങളിലെല്ലാം ആംആദ്മി പാര്‍ട്ടിയുടെ സാധ്യതകള്‍ക്കാണ് ക്ഷീണമുണ്ടായത്. ഒരു സീറ്റില്‍ പോലും മുന്നിട്ട് നില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കിലും ചില മണ്ഡലങ്ങളില്‍ മികച്ച മത്സരം കാഴ്ചവെക്കാന്‍ കഴിഞ്ഞു.

മോഡല്‍ ടൗണ്‍, കരാവല്‍ നഗര്‍, നോര്‍ത്ത് ദല്‍ഹി,ദ്വാരക, കൃഷ്ണ നഗര്‍, മോട്ടി നഗര്‍, ബല്ലിമാരന്‍, ഓഖ്‌ല എന്നിവിടങ്ങളിലൊക്കെ ബി.ജെ.പിയേക്കാള്‍ കോണ്‍ഗ്രസാണ് ആംആദ്മി പാര്‍ട്ടിയുടെ വോട്ടുകള്‍ പിടിച്ചെടുത്തത്.

പല മണ്ഡലങ്ങളിലും ആദ്യം പിന്നോട്ടു പോവുകയും പിന്നീട് മുന്നോട്ട് വരികയും ചെയ്‌തെങ്കിലും ആശ്വാസകരമായ ഭൂരിപക്ഷം നേടാന്‍ ആംആദ്മി പാര്‍ട്ടിക്ക് നേടാന്‍ കഴിയാതെ പോയതില്‍ കോണ്‍ഗ്രസിന് പങ്കുണ്ട്. മുഴുവന്‍ സീറ്റുകളിലും വലിയ തോതിലുള്ള പ്രചരണം നടത്താന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയത് ആംആദ്മി പാര്‍ട്ടിക്ക് ഗുണമായെന്ന്് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here