ഭോപ്പാല്‍: (www.mediavisionnews.in) കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ മധ്യപ്രദേശിലെ ആശുപത്രിയില്‍ നിന്ന് കാണാതായി. കാണാതായവരില്‍ ഒരാള്‍ കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് നാട്ടിലെത്തിയ യുവാവാണ്.
വുഹാന്‍ സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥിയായ ഇയാള്‍ ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയത്. ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഞായറാഴ്ചയാണ് ഇയാളില്‍ നിന്ന് പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിന് മുമ്പുതന്നെ ഇയാളെ കാണാതാവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാണാതായ രണ്ടാമത്തെയാള്‍ ചൈനയില്‍നിന്ന് മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് ജബല്‍പുരിലെത്തിയത്. ഇയാളെയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് കാണാതായത്. കൊറോണയെ പ്രതിരോധിക്കാന്‍ രാജ്യം ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടയിലാണ് രണ്ടുപേരെ ആശുപത്രിയില്‍നിന്ന് കാണാതായിരിക്കുന്നത്.
ലോകത്താകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. കേരളത്തില്‍ മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.