കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492; ഇതുവരെ 24,000 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

0
247

ബെയ്ജിങ്: (www.mediavisionnews.in) കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ചൈനയില്‍ മാത്രം 490 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും മരിച്ചു.

ഇതുവരെ ലോകത്ത് 24,000 പേര്‍ക്ക് കൊറോണ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാനഡയിലും ജപ്പാനിലും കൊറോണ വൈറസ് പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ ജര്‍മനിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്തായി. ഒപ്പം ദക്ഷിണ കൊറിയ, വിയറ്റ്നാം, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നുണ്ട്.

വ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി ഭാഗികമായി അടച്ചിടുമെന്ന് ഹോങ്കോങ് ഭരണാധികാരി കാരി ലാം പ്രഖ്യാപിച്ചു.

അതേ സമയം കൊറോണയെ ഭയന്ന് യാത്രാവിലക്കും വ്യാപാര വിലക്കും ഏര്‍പ്പെടുത്തുന്ന നടപടി ആളുകളില്‍ ഭീതി പടര്‍ത്താനേ ഉപകരിക്കൂ എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ചൈനയ്ക്ക് പുറമെ 25 രാജ്യങ്ങളില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇതുവരെ മൂന്നുപേര്‍ക്കാണ് കൊറോണ സ്ഥീരീകരിച്ചത്. മൂന്നുപേരും ചൈനയിലെ വുഹാനില്‍ നിന്ന് വന്നവരാണ്. സംസ്ഥാനത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here