കേരളത്തിൽ നിന്ന് മംഗളൂരുവിലേക്കുള്ള ആംബുലൻസുകളിൽ കർശന പരിശോധന; പരാതിയുമായി എ.ഒ.ഡി.എ രംഗത്ത്

0
216

തലപ്പാടി: (www.mediavisionnews.in) കേരളത്തിൽ നിന്നുള്ള രോഗികളെ കൊണ്ട് മംഗളൂരുവിലെ ആശുപത്രികളിലേക്ക് ചീറിപ്പായുന്ന ആംബുലൻസുകള തടഞ്ഞു നിർത്തി കർണാടക പൊലീസിന്റെ നിമയ വിരുദ്ധ പരിശോധന.

കഴിഞ്ഞ ഓളാഴ്ചയിലേറെയായി ഇവിടെ ആംബുലൻസുകളിൽ പൊലീസ് പരിശോധന തുടരുകയാണ്. കേരളത്തിന്റെ അതിർത്തി കഴിഞ്ഞ് തലപ്പാടി ടോൾ ഗേറ്റിന് സമീപവും മംഗളൂരുവിന് സമീപം തൊക്കോട്ടുമാണ് കർണാക പൊലീസിന്റെ മനുഷ്യത്വ രഹിതമായ സമീപനം രോഗികളോടും ആംബുലൻസ് ജീവനക്കാരോടും കാണിക്കുന്നത്.

അപകടത്തിൽപ്പെട്ടതും മറ്റും ഗുരുതര പരുക്കേറ്റ രോഗികളെയും വഹിച്ചുകൊണ്ടു പോകുന്ന ആംബുലൻസുകളിലെ പൊലീസ് പരിശോധനക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വാതിൽ തുറന്ന് മരണത്തോട് മല്ലിടുന്ന രോഗികളെ അകത്ത് കണ്ടാലും വളരെ ക്രൂരമായ രീതിയിലാണ് പൊലീസിന്റെ പെരുമാറ്റം. രോഗികളെ ആശുപത്രികളിലാക്കി തിരിച്ചു വരുന്ന ആംബുലൻസുകളെയും മണിക്കൂറുകളോളം തടഞ്ഞു നിർത്തി പരിശോധന നടത്തുകയും ഡ്രൈവർമാരോട് അപമര്യദയായി പെരുമാറുകയും ചെയ്യുന്നതും നിത്യ സംഭവമാണ്.

കർണാടക പൊലീസിന്റെ ക്രൂരമായ പീഢനത്തിനെതിരെ ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്മയായ എ.ഒ.ഡി.എ, കാസർകോട്- മംഗളൂരു കലക്ടർമാരെയും ഇരു സംസ്ഥാന പൊലീസ് മേധാവികളെയും കണ്ട് ഉടൻ പരാതി നൽകുമെന്നാണ് സൂചന.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here