കേന്ദ്ര ബഡ്ജറ്റ് 2020: ആദായനികുതിയില്‍ വന്‍ ഇളവ്, 5 ലക്ഷം വരെ നികുതിയില്ല

0
175

ന്യൂഡല്‍ഹി: (www.mediavisionnews.in) ആദായ നികുതിയില്‍ വന്‍ ഇളവാണ് ഇത്തവണത്തെ മോദി സര്‍ക്കാരിന്റെ രണ്ടാം പൊതു ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് നികുതി കുറച്ചു. 5ക്ഷത്തിനും 7.5 ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി ഏര്‍പ്പെടുത്തി. 7.5 ലക്ഷത്തിനും 10 ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ക്ക് 15ശതമാനം നികുതിയും 10ലക്ഷത്തിനും 12.5 ലക്ഷത്തിനുമിടയില്‍ 20 ശതമാനവും 12.5 ലക്ഷത്തിനും 15 ലക്ഷത്തിനുമിടയില്‍ 25 ശതമാനവുമാണ് നികുതി.

15 ലക്ഷത്തിനുമുകളില്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനമാക്കി. 15 ലക്ഷം വരുമാനമുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ കൂടാതെ 78000 രൂപയുടെ നേട്ടമാണ് ഉണ്ടാവുന്നത്. 5 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതി നല്‍കേണ്ട. ഇന്‍കം ടാക്‌സ് ഇളവില്‍ സര്‍ക്കാരിന് 40,000 കോടിയുടെ വരുമാന നഷ്ടമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്‍കം ടാക്‌സ് റിട്ടേണ്‍ ലളിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്‍ഐസിയുടെ ഓഹരി വില്‍ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പ്രാഥമിക ഓഹരിവില്‍പന ഈവര്‍ഷം തന്നെ തുടങ്ങും. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന ലക്ഷ്യം 2.1 ലക്ഷം കോടിയാണ്.നിലവിലെ വിലനിലവാരം വച്ച്‌ പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക് 10 ശതമാനമാണ്. സര്‍ക്കാര്‍ മൂലധനച്ചെലവ് 21 ശതമാനം വര്‍ധിപ്പിക്കും. ഉല്പാദനമേഖലയിലെ പുതിയ കമ്ബനികള്‍ക്ക് 15 ശതമാനം നികുതി മാത്രം. നിലവിലുള്ള കമ്ബനികളുടെ നികുതി 22 ശതമാനമായി കുറച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here