കോട്ടയം (www.mediavisionnews.in): ഉപയോഗിച്ച സാധനങ്ങളുടെ ഓൺലൈൻ വിൽപന സൈറ്റുകളിലെ വിൽപനയും വാങ്ങലും ജാഗ്രതയോടെ വേണമെന്ന് പൊലീസിെൻറ മുന്നറിയിപ്പ്. ഒ.എൽ.എക്സിൽ പരസ്യംനൽകി തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കോട്ടയം ജില്ലയിൽ വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ രണ്ടു കേസുകൾ ഇത്തരത്തിൽ രജിസ്റ്റർ ചെയ്തു. മറ്റുള്ളവരുടെ വാഹനങ്ങളുടെ ഫോട്ടോ, സ്വന്തമാണെന്നുപറഞ്ഞ് ഒ.എൽ.എക്സിൽ ഇട്ട് അഡ്വാൻസ് വാങ്ങി മുങ്ങുന്നവരുണ്ട്. നേരിട്ടുകണ്ടോ ബോധ്യപ്പെടാതെയോ പണം അക്കൗണ്ടിലേക്ക് ഇടരുതെന്ന് പൊലീസ് പറഞ്ഞു.
ഒ.എൽ.എക്സിൽ പരസ്യം കണ്ടാണ് ഇല്യാസ്, നിഷാദ് എന്നിവർ വാഹനങ്ങൾ വാടകക്കെടുത്തിരുന്നത്. അഡ്വാൻസ് തുക നൽകി വാഹനങ്ങളുമായി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു പതിവ്. ഒ.എൽ.എക്സിൽ ഇന്നോവ വിൽക്കാനുണ്ടെന്ന് വ്യാജ പരസ്യം നൽകിയാണ് പൊലീസ് ഇവരെ കുടുക്കിയത്. പരസ്യംകണ്ടു വിളിച്ച ഇവരോട് തിരുവല്ലയിൽ എത്താൻ പറഞ്ഞു. തുടർന്ന് പിടികൂടുകയായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.