എയര്‍ ഇന്ത്യയില്‍ ബാഗേജ് ഇളവ് പ്രാബല്ല്യത്തില്‍

0
197

ദുബൈ(www.mediavisionnews.in) :എയര്‍ ഇന്ത്യ വിമാനത്തിൽ ബാഗേജ് ഇളവ് പ്രാബല്യത്തിലായി. ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കും ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും പോകുന്ന വിമാനങ്ങളിലാണ് ഇളവ് ഏർപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത കാലയളവിലേക്ക് മാത്രമാണ് ഇളവിന്‍റെ ആനുകൂല്യം ലഭിക്കുക. അടുത്തമാസം 25നകം യാത്ര ചെയ്യുന്നവർക്കു മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. ദുബൈ-കോഴിക്കോട് എ.ഐ 938 വിമാനത്തിലും ഷാർജ-കോഴിക്കോട് എ.ഐ 998 വിമാനത്തിലും പോകാൻ മാർച്ച് 25ന് മുമ്പ് ടിക്കറ്റെടുക്കുന്നവർക്ക് ബിസിനസ് ക്ലാസിൽ 50 കിലോഗ്രാം കൊണ്ടുപോകാം.

ഇക്കോണമി ക്ലാസിൽ 40 കിലോഗ്രാം ആണ് ബാഗേജിനത്തിൽ അനുവദിച്ചിരിക്കുന്നത്. ദുബൈയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പോകുന്ന എ.ഐ 934 വിമാനത്തിൽ ഈ മാസം16 മുതൽ അടുത്തമാസം 25 വരെ യാത്ര ചെയ്യുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. അടുത്തമാസം 25ന് മുമ്പ് ടിക്കറ്റെടുക്കുന്നവർക്കാണ് ആനുകൂല്യം. കേരളത്തിലേയ്ക്ക് കൂടാതെ, ദുബൈയിൽ നിന്ന് മുംബൈ, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും നിബന്ധനകളുടെ പുറത്ത് ബാഗേജ് ഇളവ് ലഭ്യമായിരിക്കുമെന്നും ബന്ധെപ്പട്ടവർ അറിയിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here