കാസര്‍കോട് (www.mediavisionnews.in) : ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘങ്ങളെ അടിച്ചമര്‍ത്താന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു കാസര്‍കോട് ഡിവൈ.എസ്.പിയായി ചാര്‍ജ്ജെടുത്ത പി.ബാലകൃഷ്‌ണന്‍ നായര്‍ വ്യക്തമാക്കി.
കാസര്‍കോട് പൊലീസ് സബ് ഡിവിഷനില്‍ ഏറെക്കാലമായി തുടരുന്ന പ്രശ്‌നമാണ് ഉപ്പള കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, കഞ്ചാവ്, പൂഴിക്കടത്ത് എന്നിവയ്‌ക്കെല്ലാം നേതൃത്വം കൊ ടുക്കുന്ന വിവിധ സംഘങ്ങള്‍ ഉപ്പള കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. ഇത്തരം സംഘങ്ങളെ അടിച്ചമര്‍ത്തുന്നതിനു മുന്‍തൂക്കം നല്‍കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. സ്‌കൂള്‍ കുട്ടികളെയടക്കം കഞ്ചാവിന്റെ അടിമകളാക്കുന്ന സംഘങ്ങള്‍ കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇത്തരം സംഘങ്ങളെ ഉന്മൂലനം ചെയ്യുന്നതിനു മുന്‍ഗണന നല്‍കുമെന്നും ആര്‍ക്കും ഏതു സമയത്തും നിര്‍ഭയമായി പൊലീസിനെ സമീപിക്കാവുന്ന സാഹചര്യം ഉറപ്പാക്കുമെന്നും പൊലീസ് നടപടികളില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കാസര്‍കോട് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സ്ഥാനത്തു നിന്നുമാണ് ബാലകൃഷ്‌ണന്‍ നായര്‍ സബ് ഡിവിഷനില്‍ എത്തിയത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.