ഇനി മുതല്‍ വീട്ടിലിരുന്നുതന്നെ പണം നിക്ഷേപിക്കാം, പിന്‍വലിക്കാം; പോസ്റ്റുമാന്‍ വീടുകളിലെത്തും; മഹാ ലോ​ഗിന്‍ നാളെ

0
253

കൊച്ചി: (www.mediavisionnews.in) വീട്ടില്‍ നിന്നുതന്നെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാനുള്ള സൗകര്യവുമായി തപാല്‍ വകുപ്പ്. പോസ്റ്റുമാന്‍ വീടുകളിലെത്തി നിക്ഷേപം സ്വീകരിക്കുകയും നല്‍കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങളടങ്ങിയ ഇന്ത്യാ പോസ്റ്റ് പേമെന്റ്‌ സിസ്റ്റം (ഐപിപിഎസ്) സംസ്ഥാനത്താകെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്.

അതിനായി ഒരുദിവസം കൊണ്ട് ഒരുലക്ഷം ഇന്ത്യാ പേമെന്റ് ബാങ്ക് അക്കൗണ്ടുകള്‍ സമാഹരിക്കാന്‍ മഹാ ലോഗിന്‍ സംഘടിപ്പിക്കും. നാളെ സംസ്ഥാന വ്യാപകമായി അക്കൗണ്ട് സമാഹരണം നടത്തും.

പോസ്റ്റുമാന്‍ മുഖേനയും അക്കൗണ്ടുകള്‍ തുറക്കാനാകും. ഇതിനായി ആധാര്‍ നമ്പര്‍ മാത്രം മതി. ഫോണ്‍ നമ്പറിലേക്ക് വരുന്ന ഒടിപിയും വിരലടയാളവും 100 രൂപയും (ഈ തുക പിന്‍വലിക്കാം) നല്‍കിയാല്‍ അക്കൗണ്ട് തുടങ്ങാം. അപ്പോള്‍തന്നെ മൊബൈല്‍ ഫോണില്‍ എഇപിഎസ് (ആധാര്‍ എനേബിള്‍ഡ് പേമെന്റ് സിസ്റ്റം) ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ബാങ്കിങ് സേവനങ്ങള്‍ ആസ്വദിക്കാം.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആവശ്യമില്ല. പാസ് ബുക്കോ, എടിഎം കാര്‍ഡോ മറ്റു കടലാസുകളോ ഉണ്ടാവില്ല. നിലവില്‍ തപാല്‍ വകുപ്പിന്റെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുള്ളവര്‍ക്കും ഐപിപിഎസ് അക്കൗണ്ടുകള്‍ തുടങ്ങാം. നിലവിലെ അക്കൗണ്ട് മാറ്റാനുള്ള സൗകര്യവുമുണ്ട്.

വൈദ്യുതി ബില്‍, മൊബൈല്‍ റീച്ചാര്‍ജ് തുടങ്ങി ബാങ്കുകളുടെ മൊബൈല്‍ ആപ്പ് നല്‍കുന്ന എല്ലാ സേവനങ്ങളും കിട്ടും. മറ്റു ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറാം. പ്രത്യേക സര്‍വീസ് ചാര്‍ജോ പരിധികളോ ഇല്ല. ഒരു ദിവസം എത്ര ഇടപാടുകള്‍ വേണമെങ്കിലും നടത്താം. പണമിടപാടുകള്‍ക്ക് പരിധികളില്ലെങ്കിലും ഓരോ ദിവസവും ലക്ഷത്തില്‍ കൂടുതല്‍ ബാലന്‍സ് വെക്കാനാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here